¡Sorpréndeme!

എല്ലാത്തിനും കാരണം ധോണിയും ദ്രാവിഡും, തുറന്നടിച്ച് ശ്രീശാന്ത് | Oneindia Malayalam

2017-11-07 955 Dailymotion

മഹേന്ദ്ര സിംഗ് ധോണിക്കും ദ്രാവിഡിനുമെതിരെ തുറന്നടിച്ച് ശ്രീശാന്ത്. ആവശ്യമായ സമയത്ത് ഇവര്‍ എന്‍റെ വാക്കുകള്‍ക്ക് വില നല്‍കിയില്ലെന്നും, പിന്തുണച്ചില്ലെന്നും ശ്രീശാന്ത് പറയുന്നു. എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ സന്ദേശം അയച്ചിരുന്നു എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല ശ്രീശാന്ത് പറയുന്നു. റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍. എന്തും നേരിടാന്‍ തയ്യാറാണ്. ബിസിസിഐ ഒരു സ്വകാര്യ ടീം ആണ്. എന്നെ കളിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കും 34 വയസുകാരനായ ശ്രീശാന്ത് പറഞ്ഞു. ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐപിഎല്‍ കോഴകേസില്‍ ദില്ലി പോലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. ശ്രീശാന്ത് പറയുന്നു.

S Sreesanth slams Rahul Dravid, MS Dhoni for not supporting him